Kerala

കേരളത്തിന് അഭിമാനിക്കാം ; ഗൂഗിളിന്റെ തലപ്പത്ത് മലയാളി ബ്രെയിന്‍

ഇന്റര്‍നെറ്റ് ലോകത്തെ ഭീമന്‍ ഗൂഗിളിന്റെ തലപ്പത്തേക്ക് ഒരു മലയാളി ബ്രെയിന്‍. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്റെ മേല്‍നോട്ട പദവിയിലേക്ക് എത്തിയിരിക്കുന്നത്.

ഒറാക്കിള്‍ തലവനായിരുന്ന തോമസ് കുര്യന്റെ 22 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം. ഗൂഗിള്‍ ക്ലൗഡിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് തോമസ് കുര്യനെ നിയമിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിനായാണ് തോമസ് കുര്യനും അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യനും 1986ല്‍ അമേരിക്കയിലെ പ്രിന്‍സ് ടൗണിലേക്ക് ചേക്കേറിയത്. പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ തോമസ് കുര്യന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top