Latest News

ജിമെയിലിനെ വിശ്വസിക്കരുത്;എന്ത് വാങ്ങിയാലും ഗുഗിള്‍ അറിയും

ജിമെയില്‍ ഉപയോക്താവിന് ഒരു സൂചന പോലും നല്‍കാതെ അയാള്‍ ഓണ്‍ലൈനിലൂടെ നടത്തിയ വാങ്ങലുകളുടെ മുഴുവന്‍ കണക്കു സൂക്ഷിച്ചിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെതല്ലാത്ത വെബ്സൈറ്റുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്വിഗി മുതലായില്‍ നിന്നു വാങ്ങിയവയെക്കുറിച്ചു പോലുമുള്ള കണക്കുകള്‍ സൂക്ഷിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഈ കണക്കുകളെല്ലാം ഗൂഗിള്‍ രഹസ്യമായി രേഖപ്പെടുത്തുകയായിരുന്നു.

ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ ജിമെയില്‍ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന ബില്ലുകളില്‍ ‘കണ്ണോടിച്ചാണ്’ വിവരങ്ങള്‍ ശേഖരിച്ചു വന്നത്. പര്‍ചെയ്സസ് എന്ന പേജിലാണ് ഗൂഗിള്‍ ഈ കണക്കുകള്‍ മുഴുവന്‍ കാണിച്ചിരിക്കുന്നത്. കുറഞ്ഞത് 2012 മുതല്‍ വാങ്ങിയ സാധനങ്ങളുടെ കണക്കാണ് കമ്പനി സൂക്ഷിച്ചിരിക്കുന്നത്. അതായത് ഓണ്‍ലൈനില്‍ നിന്ന് നിക്കര്‍ വാങ്ങിയാലും ഗൂഗിള്‍ അറിയും. നിക്കര്‍ ബ്രാന്‍ഡ്, വില, നിറം എന്നിവയെല്ലാം രേഖപ്പെടുത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top