Kerala

സമരത്തില്‍ പങ്കെടുക്കാന്‍ ദേശീയ നേതാക്കളും; കണ്ണന്താനം നാളെ പമ്പയിലെത്തും

ശബരിമല വിഷയത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കളും സമര രംഗത്തേക്ക്. ഓരോ ദിവസവും ദേശീയ നേതാക്കളടക്കം ഒരോ നേതാക്കളെ ശബരിമലയില്‍ എത്തിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായി കണ്ണന്താനം നാളെ പമ്പയിലെത്തും.

ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഓരോ നേതാക്കളെ വീതം ശബരിമലയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചത്.

ശബരിമലയിലെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയും ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ശശികല ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും ഇന്നലെ നിലയ്ക്കലില്‍ അറസ്റ്റിലായ സുരേന്ദ്രനും സംഘവും ഇപ്പോള്‍ റിമാന്‍ഡിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top