അമൃത്സറിലെ പ്രാര്ത്ഥാനഹാളില് ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മുന്ന് പേര് മരിച്ചു. അമൃത്സര്‍ അദ്ലിവാല് ഗ്രാമത്തിലെ നിരന്കാരി ഭവനില്‍ ഞായറാഴ്ച രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനം നടക്കുന്ന സമയത്ത് നിരന്കാരി ഭവനില്‍ 500 പേര് സ്ഥലത്തുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ടു പേര് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിഞ്ഞ സാധനങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പോലീസിനെ അറിയിച്ചു.
പരിക്കേറ്റവരെ അമൃത്സര്‍ ഗുരു നാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബോര്‍ഡര്‍ റേഞ്ച് ഐജി സുരീന്ദര്‍പാല്‍ സിങ് പര്‍മര്‍ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള സുപ്രധാന സ്ഥലങ്ങളിലെ സുരക്ഷ ശക്തമാക്കി.