Kerala

ടൂറിസ്റ്റുകളുടെ വാഹനത്തിന് പുറകേ പായുന്ന കടുവ ; വൈറലായി വീഡിയോ

കാട് കാണാനെത്തിയ ടൂറിസ്റ്റുകളുടെ വാഹനത്തിന് പിന്നാലെ പായുന്ന കടുവയുടെ വീഡിയോയ്ക്ക് പുറകേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ താഡോബ അന്ധാരി ടൈഗര്‍ റിസര്‍വിലെത്തിയ സന്ദര്‍ശകരുടെ വാഹനത്തിനു പിന്നാലെ പായുന്ന കടുവയുടെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

മൂന്നര വയസ് പ്രായമുള്ള ഛോട്ടി മധുവെന്ന പെണ്‍കടുവയാണ് വാഹനത്തിന്റെ പിന്നാലെ ഓടിയത്. വാഹനത്തിലുള്ളവര്‍ പേടിച്ച് ശബ്ദമുണ്ടാക്കുന്നുണ്ട്.

വാഹനത്തിന്റെ ശബ്ദവും സന്ദര്‍ശകരുടെ സാന്നിധ്യവും കടുവയെ പ്രകോപിപ്പിച്ചതാകാം കാരണമെന്നാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാഘവേന്ദ്ര മൂണ്‍ പറയുന്നത്. ഇതിനു മുമ്പും ഈ കടുവ വാഹനം കണ്ട് പ്രകോപിതയായതായി മറ്റൊരുദ്യോഗസ്ഥനും പറയുന്നു.

എന്തായാലും സംഭവത്തിന് ശേഷം ടൂറിസ്റ്റുകള്‍ക്കും ഗൈഡുകള്‍ക്കും സുരക്ഷയ്ക്കായി പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top