Latest News

ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ ‘ഇഷ്ടംപോലെ’

ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ പെരുകുന്നുവെന്ന് ബിബിസി പഠനം. വ്യജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിന് ഇടത് സൈബര്‍ വിങ്ങുകളേക്കാള്‍ കൂടുതല്‍ സജീവം ബിജെപിയുെട അനുകൂല വിഭാഗങ്ങളെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബിബിസി പഠനം നടത്തിയത്.

സാധാരണക്കാരെ പെട്ടെന്ന് ആകര്‍ഷിക്കുന്നതരത്തിലാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവര്‍ ട്വിറ്ററിലൂടെയും വ്യാജനെ പടച്ചുവിടുന്നുണ്ടെന്ന് ബിയോണ്ട് ഫെയ്ക്ക് ന്യൂസ് എന്ന പരിപാടിക്ക് വേണ്ടി നടത്തിയ പഠനത്തില്‍ ബിബിസി കണ്ടെത്തിയിട്ടുണ്ട്.

മുഖ്യധാര മാധ്യമങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും പഠനം വിലയിരുത്തുന്നു. മാത്രമല്ല, വാര്‍ത്തയുടെ കൃത്യത പരിശോധിക്കാതെയാണ് ഇന്ത്യക്കാര്‍ വാര്‍ത്തകളെ കൈകാര്യം ചെയ്യുന്നതെന്നും ഇതിന്റെ ഫലമായി ഇന്ത്യയില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ വരെ നടന്നിട്ടുണ്ടെന്നും പഠനം വിലയിരുത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top