കൊച്ചി: രാജ്യത്തെ ആദ്യത്തെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയായ യു.ടി.ഐ. മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 2.70 രൂപ പ്രകാരം 27 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷന് റെഗുലര്‍, ഡയറക്ട് പദ്ധതികളില്‍ ഇതു ലഭ്യമായിരിക്കും. ഈ വര്‍ഷം നവംബര്‍ 15 അടിസ്ഥാന തീയ്യതിയാക്കി കണക്കാക്കിയാവും ലാഭവിഹിതം നല്‍കുക. രാജ്യത്തെ ആദ്യ വൈവിധ്യവ കൃത ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടായ യു.ടി.ഐ. മാസ്റ്റര്‍ഷെയര്‍ 1986 ഒക്ടോബറിലാണ് പുറത്തിറക്കിയത്. കഴിഞ്ഞ 32 വര്‍ഷവും ലാഭവിഹിതം തുടര്‍ച്ചയായി വിതരണം ചെയ്ത റെക്കോര്‍ഡും മാസ്റ്റര്ഷെയറിനുണ്ട്.
യു.ടി.ഐ. മാസ്റ്റര്‍ ഷെയര്‍ 27 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു
By
November 13, 2018 12:57 pm