Latest News

റഫാല്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവച്ച കവറില്‍ പത്ത് ദിവസത്തിനകം സമര്‍പ്പിക്കാനായിരുന്നു രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം.

വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം.എന്നാല്‍ റഫാലില്‍ നയങ്ങള്‍ പാലിച്ചാണ് ഇടപാട് നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top