ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെടി ജലീല്‍ രാജി വച്ച് അന്വേഷണം നേരിടണമെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്. ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണം. കുറ്റക്കാരനല്ലെങ്കില്‍ അക്കാര്യം കേരളീയ സമൂഹത്തിനു മുന്നില്‍ തെളിയിക്കട്ടേയെന്നും ഫിറോസ് പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍നിന്ന് അദീപ് രാജിവച്ചതു കൊണ്ടുമാത്രമായില്ല. ശമ്പളം കൈപ്പറ്റിയതിനു ശേഷമാണ് അദീപിന്റെ രാജി. ഒരുമാസം പൂര്‍ത്തിയാകുന്നതിനു മുമ്പേ തന്നെ അമ്പത്താറായിരം രൂപ ശമ്പളമായി അദീപ് കൈപ്പറ്റിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.