കൊച്ചി: എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. രണ്ടാഴ്ച്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനാണ് രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. ചോവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍ തല്ക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം.ഷാജി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എംഎല്‍എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്ക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം.