Breaking News

വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ വിവാദപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. അറസ്റ്റ് ചെയ്യണമെങ്കില്‍ മജിസ്‌ട്രേട്ടിന്റെ അനുമതി വേണം. മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. ശ്രീധരന്‍ പിള്ളയ്ക്കതിരെ പോലീസ് ജാമ്യമില്ലാ കേസ് എടുത്തിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷൈബിന്‍ നന്‍മണ്ട നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.

ഐപിസി 505 (1) ബി പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. കേസിന്റെ സ്വഭാവമനുസരിച്ച് തുടരന്വേഷണത്തില്‍ ഈ വകുപ്പ് ഇളവ് ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയും. അതു കൊണ്ടുതന്നെ ഉടന്‍ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത് തന്നോട് അഭിപ്രായം ചോദിച്ചിട്ടാണെന്നാണ് കോഴിക്കോട് നടന്ന യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ ശ്രീധരന്‍ പിള്ള പറഞ്ഞത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി ബി.ജെ.പി കിട്ടിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ ബി.ജെ.പിയുടെ അജണ്ടയനുസരിച്ചാണ് ശബരിമലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top