Cricket

കൈ കൊടുക്കാന്‍പോലും തയ്യാറാകാതെ കോഹ്ലി; ധോനി അന്നും ഇന്നും കൂള്‍ തന്നെയെന്ന് ആരാധകര്‍

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന വിന്‍ഡീസിനെതിരായ അഞ്ചാം എകദിനത്തില്‍ തകര്‍പ്പന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്. 31.5 ഓവറില്‍ വിന്‍ഡീസിനെ ആള്‍ ഔട്ടാക്കിയ ഇന്ത്യ 14.5 ഓവറില്‍ തന്നെ ലക്ഷ്യം കാണുകയും ചെയ്തു. എന്നാല്‍ മത്സരശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷമുണ്ടായ ചില സംഭവങ്ങള്‍ അത്ര സുഖകരമായില്ല.

ഉജ്ജ്വല വിജയം നേടി തിരിച്ചെത്തിയ താരങ്ങളെ സ്വീകരിക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ലോബിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ടീമിന്റെ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്ന ക്യാപ്റ്റന്‍ കോഹ്ലിയ്ക്ക് ഹോട്ടല്‍ മാനേജര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പരിശീലകന്‍ രവിശാസ്ത്രി പറഞ്ഞതനുസരിച്ച് കോഹ്ലി പൂച്ചെണ്ട് വാങ്ങിയെങ്കിലും ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ തയ്യാറായില്ല. മാത്രമല്ല ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ മര്യാദയില്ലാതെയാണ് കോഹ്ലി പെരുമാറിയതെന്നുമാണ് ആരാധകരുടെ വിമര്‍ശനം. ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയ്ക്ക് താഴെയാണ് കോഹ്ലിയെ ആരാധകര്‍ വിമര്‍ശിച്ചത്.

അതേസമയം മുന്‍ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോനിയ്ക്ക് കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹമായിരുന്നു. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നതിനിടെ ബലൂണുമായി ധോനി ഒപ്പിച്ച കുസൃതിയാണ് ആരാധകരെ രസിപ്പിച്ചത്. രോഹിത്ശര്‍മ കേക്ക് മുറിക്കുന്നതിനിടെ ധോനി പിന്നില്‍ നിന്നും ബലൂണ്‍ പൊട്ടിക്കുന്നതും ഇത് കേട്ട് രോഹിത് ഞെട്ടുന്നതും ദൃശ്യത്തിലുണ്ട്. രസകരമായ ഈ നിമിഷങ്ങള്‍ക്കിടെയും കോഹ്ലിയുടെ പെരുമാറ്റത്തില്‍ അസംതൃപ്തരാണ് ഒരുപറ്റം ആരാധകര്‍. എന്നാല്‍ എല്ലായ്‌പ്പോഴും ഒരേപോലെ തന്നെ പറ്റുമോ, കോഹ്ലിയും മനുഷ്യനല്ലെ, പ്രശ്‌നങ്ങള്‍ കാണില്ലെ എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. തിരിച്ചെത്തിയ ശേഷമുണ്ടായ പെരുമാറ്റം എങ്ങനെവേണമെങ്കിലും ആയിക്കോട്ടെ കളി ജയിച്ചല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുകയാണ് വേറെ ചിലര്‍. എന്നാല്‍ കളിക്കളത്തില്‍ മാത്രം പോര ക്യാപ്റ്റന്‍സിയെന്നും ധോനിയെ കണ്ടുപഠിക്കാനും ചിലര്‍ ഉപദേശിക്കുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top