Football

റയല്‍മഡ്രിഡിന്റെ ശനിദശ ഒഴിയുന്നില്ല; ആല്‍വസിനോടും പരാജയം സമ്മതിച്ചു

സ്പാനിഷ് വമ്പന്‍മാരായ റയല്‍മഡ്രിഡിന് പരാജയം ഇപ്പോള്‍ പുത്തരിയല്ല. സ്പാനിഷ് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആല്‍വസിനോടാണ് റയല്‍ ഏറ്റവുമൊടുവില്‍ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനാണ് ആല്‍വസിനെതിരെ റയലിന്റെ പരാജയം. ഇഞ്ചുറി ടൈമിലായിരുന്നു ആല്‍വസിന്റെ വിജയ ഗോള്‍.

നേരത്തെ ചാംപ്യന്‍സ് ലീഗില്‍ സിഎസ്‌കെഎ മോസ്‌കോയോട് പരാജയപ്പെട്ട റയല്‍, ലാ ലിഗയില്‍ സെവില്ലയോടും പരാജയപ്പെട്ടിരുന്നു. ഇതിനിടയില്‍ അത്ലറ്റികോ മാഡ്രിഡിനോട് ഗോള്‍രഹിത സമനിലയും. ഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒരിക്കല്‍പോലും എതിര്‍ ഗോള്‍വല ചലിപ്പിക്കാന്‍ റയലിന് സാധിച്ചിട്ടില്ല.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടെങ്കിലും കരീം ബെന്‍സേമ, ലൂക്ക മൊഡ്രിച്ച് എന്നിങ്ങനെ പേരുകേട്ട താരങ്ങള്‍ ഇനിയും ടീമില്‍ അവശേഷിക്കുന്നുണ്ട്. ഇന്നലെ റയലിനെതിരെ ജയിച്ചതോടെ ആല്‍വസ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. കളിയില്‍ തോറ്റെങ്കിലും റയല്‍ രണ്ടാം സ്ഥാനത്ത് തുടരും. എന്നാല്‍ ഏഴു കളിയില്‍ 14 പോയിന്റുമായി ബാഴ്സ തന്നെയാണ് ഇപ്പോഴും മുന്നില്‍. റയലിന് എട്ടുകളിയില്‍ നിന്ന് 14 പോയിന്റാണ് ഉളളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top