Latest News

ഖേല്‍ രത്‌ന പുരസ്‌കാരം വിരാട് കോഹ്ലിക്ക്

രാജ്യത്തെ കായിക മേഖലയിലെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഏറ്റുവാങ്ങി. കോഹ്ലിയെക്കൂടാതെ ലോക ചാംപ്യനായ വനിതാ ഭാരോദ്വഹന താരം മീരാഭായ് ചാനുവും പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു. ദേശീയ കായികദിനമായ ആഗസ്റ്റ് 29നായിരുന്നു അവാര്‍ഡ്ദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതേ സമയത്ത് ഏഷ്യന്‍ ഗെയിംസ് നടന്നതിനാല്‍ ചടങ്ങ് നീട്ടിവയ്ക്കുകയായിരുന്നു. മലയാളി അത്ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍, വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാന, ജാവ്ലിന്‍ ത്രോ താരം നീരജ് ചോപ്ര, അത്ലറ്റ് ഹിമാ ദാസ്, ടേബിള്‍ ടെന്നീസ് താരം മാനിക് ബത്ര, ഹോക്കി താരം മന്‍പ്രീത് സിങ് തുടങ്ങി ഇരുപത് താരങ്ങളാണ് അര്‍ജുന പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹരായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top