Football

ചാമ്പ്യന്‍സ് ലീഗ്; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍മിലാന്‍ ടോട്ടനത്തെ പരാജയപ്പെടുത്തി

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബി ഗ്രൂപ്പ് മത്സരത്തില്‍ ഇന്റര്‍ മിലാന്‍ ടോട്ടനത്തെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്റര്‍ ഇംഗ്ലീഷ്‌ക്ലബ്ബായ ടോട്ടനത്തെ തോല്‍പിച്ചത്. 85-ാം മിനുട്ടിലായിരുന്നു വിജയഗോള്‍ പിറന്നത്.

53-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടോട്ടനത്തിന് ലീഡ് നേടിക്കൊടുത്തു. കളിതീരാന്‍ അഞ്ചുമിനിറ്റ് ബാക്കിയിരിക്കേ അര്‍ജന്റൈന്‍ താരം മൗറോ ഇക്കാര്‍ഡിയിലൂടെയാണ് മുന്‍ചാമ്പ്യന്‍മാരായ ഇന്റര്‍ മിലാന്‍ സമനിലപിടിച്ചത്. കളിയുടെ ഇഞ്ചുറി ടൈമില്‍ മത്യാസ് വെസീനോയിലൂടെ ഇന്റര്‍ വിജയഗോളും നേടി മത്സരം സ്വന്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top