Business

സെന്‍സെക്‌സ് 467 പോയിന്റ് ഇടിഞ്ഞു

വാരാദ്യ ദിവസമായ തിങ്കളാഴ്ച ഓഹരി വിപണിക്ക് വലിയ തിരിച്ചടിയേറ്റു. സെന്‍സെക്‌സ് 467 പോയിന്റ് നഷ്ടത്തില്‍ 37,922 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി 151 പോയിന്റ് നഷ്ടത്തില്‍ 11,438 ലാണ് ക്ലോസ് ചെയ്തത്.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ റെക്കാര്‍ഡ് വില തകര്‍ച്ച നേരിട്ടതാണ് വിപണിക്ക് തിരിച്ചടിയായത്. രൂപ 72.65 എന്ന റെക്കാര്‍ഡ് താഴ്ന്ന നിലയിലെത്തിയത് നിക്ഷേപകര്‍ ആശങ്കയോടെയാണ് നോക്കി കണ്ടത്. പണപ്പെരുപ്പത്തിനുളള സാധ്യത, കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് തുടങ്ങിയ പ്രതിസന്ധികള്‍ വിപണിയേ അലട്ടുന്നുണ്ട്. കൂനിന്‍മേല്‍ കുരുവെന്ന പോലെ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അമേരിക്ക-ചൈന വ്യാപാര കരാര്‍ പ്രതിസന്ധിയും ഇന്ത്യന്‍ ഓഹരി വിപണിക്ക് ആഘാതമാവുന്നുണ്ട്. ഐ.ടി ഓഹരികള്‍ ഒഴികെയുള്ള ഓഹരികളെല്ലാം ഇന്ന് ദുര്‍ബലമായിരുന്നു.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ്. സണ്‍ ഫാര്‍മ്മ,ബിപിസിഎല്‍, മഹീന്ദ്രാ, വേദാന്ത തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ മോശം പ്രകടനം കാഴ്ചവെച്ചത്.

ഏഷ്യന്‍ ഓഹരി വിപണിയും മാന്ദ്യത്തിലായിരുന്നു ചൈന,അമേരിക്ക,വ്യാപാര കരാര്‍ പ്രതിസന്ധിയാണ് ഒരു കാരണം. ചൈന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top