Latest News

കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാനായി വോഡഫോണ്‍ രംഗത്ത്

കൊച്ചി: കേരളം വന്‍ പ്രളയത്തെ നേരിടുന്ന സാഹചര്യത്തില്‍ വോഡഫോണ്‍ ഇന്ത്യ നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും കണക്ട് ആയിരിക്കുവാന്‍ സഹായിക്കും വിധം 30 രൂപയുടെ ‘ടോക് ടൈം’ ക്രെഡിറ്റ് ആണ് ലഭ്യമാക്കിയിട്ടുള്ളത്.

*130*1 ഡയല്‍ ചെയ്‌തോ 144 എന്ന നമ്പറിലേക്ക് ക്രെഡിറ്റ് എന്ന് എസ്.എം.എസ്. ചെയ്‌തോ ഈ  ക്രെഡിറ്റ് ആക്ടിവേറ്റു ചെയ്യാം. ഇതിനു പുറമെ കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളായ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ക്കും 1 ജി.ബി. മൊബൈല്‍ ഡാറ്റയും സൗജന്യമായി ക്രെഡിറ്റ് ചെയ്യും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു തുടര്‍ച്ചയായ സേവനം ലഭ്യമാക്കും വിധം ബില്‍ അടക്കേണ്ട തീയ്യതികളും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top