ബെര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം കിക്കറ്റ് ടെസ്റ്റില്‍ വിജയം ആര്‍ക്കുമാകാം. ഇന്ത്യയ്ക്ക് ജയിക്കാന്‍ 84 റണ്‍സാണ് വേണ്ടത്. ഇംഗ്ലണ്ടിന് 5 വിക്കറ്റും.
ഒന്നാം ഇന്നിംങ്സില്‍ 149 റണ്‍സെടുത്ത വിരാട് കോലി കളിക്ക് കരുത്തായി. തുടക്കത്തില്‍ ഓപ്പണര്‍മാരായ ധവാനും മുരളി വിജയും 22 റണ്‍സെടുത്തു മടങ്ങി. ആത്മവിശ്യാസത്തോടെ കോലി കളത്തിലറിങ്ങിയെങ്കിലും സഹതാരങ്ങള്‍ക്ക് പിന്തുണയാകാനായില്ല.
കോലിയെ പുറത്താക്കുന്നത് സ്വപ്നം കണ്ടാണ് ഇംഗ്ലീഷ് താരങ്ങള്‍ ഉറങ്ങാന്‍ പോകുന്നതെന്ന് ജെയിംസ് ആന്ഡേഴ്സണ് വ്യക്തമാക്കി. ആദ്യ ഇന്നിങ്സില്‍ കോലിയുടെ സെഞ്ചുറി ബാറ്റിങ് പോലെ രണ്ടാം ഇന്നിങ്സിലും ഫോമിലേക്കുയര്‍ന്നാല്‍ ഇംഗ്ലണ്ടിന് അനുകൂലമായ മത്സരഫലം ലഭിക്കാന്‍ പ്രയാസമാകും. വാലറ്റത്തെ കൂട്ടുപിടിച്ച് മനോഹരമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് ചെയ്യുന്നത്. ഗ്യാപ്പ് കണ്ടെത്തി സ്കോര്‍ ചെയ്യാന്‍ കോലിക്കറിയാം. ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് കൂടി വീഴ്ത്താനാണ് ഞങ്ങളുടെ ശ്രമം. അതല്ലെങ്കില്‍ കോലി റണ്‍സ് കണ്ടെത്തുകയും ഇന്ത്യ വിജയിക്കുകയും ചെയ്യും. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ആന്ഡേഴ്സണ് പറഞ്ഞു.
മൂന്നാം ദിനത്തെ കളി ഇന്ന് വൈകുന്നേരം 3.30 മുതല്‍ സോണി സികസ്, സോണി ടെന്‍-3 ല്‍ കാണാം.