Breaking News

കൃഷ്ണന്‍ ജീവിച്ചത് താന്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തോടെ ; വീട്ടില്‍ നിന്ന് കണ്ടെടുത്തത് നിരവധി ആയുധങ്ങള്‍

തൊടുപുഴയില്‍ കൊല്ലപ്പെട്ട നാലംഗ കുടുംബത്തിലെ കൃഷ്ണന്‍ ജീവിച്ചിരുന്നത് താന്‍ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭയത്തോടെയാണെന്ന് സൂചനകള്‍. വീട്ടിലെ മുറികളില്‍ സുക്ഷിച്ചിരുന്ന വിവിധതരത്തിലുള്ള ആയുധങ്ങളാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചിരിക്കുന്നത്. പലതരത്തിലുള്ള ചുറ്റികകള്‍, ഇരുമ്പുവടികള്‍, കഠാരകള്‍ തുടങ്ങിയ ആയുധങ്ങള്‍ വീട്ടിലെ എല്ലാ മുറികളിലും കൃഷ്ണന്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതിലും രക്തം പുരണ്ട നിലയിലുമായിരുന്നു. അതിനാല്‍ തന്നെ വീട്ടിലെ ആയുധങ്ങള്‍ തന്നെയാണോ കൊലയാളികള്‍ ഉപയോഗിച്ചതെന്നും സംശയമുണ്ട്.

കൃഷ്ണന് ആയുധങ്ങള്‍ പണിതുകൊടുത്ത വെണ്‍മണി സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു. സ്ഥിരമായി അരയില്‍ കത്തി കൊണ്ടുനടക്കുന്ന ആളായിരുന്നു കൃഷ്ണന്‍. മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കോഴിയെ അറുക്കാനൊക്കെ ഈ കത്തിയാണ് ഉപയോഗിച്ചിരുന്നത്.

കേസില്‍ കൃഷ്ണന്റെ സഹായികളായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രവാദത്തിന്റെ പേരില്‍ വലിയ സാമ്പത്തിക ഇടപാടുകളും തട്ടിപ്പുകളും നടത്തിയ കൃഷ്ണനോടുള്ള വിരോധം തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. തനിക്കെതിരെ ഏത് നിമിഷവും അക്രമം ഉണ്ടായേക്കാമെന്ന് കൃഷ്ണനും ഭയന്നിരുന്നു. അതിന്റെ മുന്‍കരുതലായാവാം വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. ആരോഗ്യ സംരക്ഷണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ദൃഢഗാത്രനായ കൃഷ്ണനെ ഒരാള്‍ക്ക് ഒറ്റയ്ക്ക് കീഴ്‌പ്പെടുത്താന്‍ സാധിക്കുകയില്ല എന്നാണ് പോലീസ് ഉറപ്പിച്ച് പറയുന്നത്.

അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. ഫോണ്‍കോളുകളും കൃഷ്ണന്റെ വീട്ടിലേക്കുള്ള റോഡിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top