Food

റവ റൈസ് പക്കോഡ

തയ്യാറാക്കിയത് : പ്രിയ ആനന്ദ്

ഗൃഹനാഥ.

(മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)

 

 

ആവശ്യമുള്ള സാധനങ്ങള്‍

  • റവ – അര കപ്പ്
  • ചോറ് വേവിച്ചത് – 1 കപ്പ്
  • സവാള അരിഞ്ഞത് – അര കപ്പ്
  • മുളക് പൊടി – 1 സ്പൂണ്‍
  • മല്ലിപ്പൊടി – 1 സ്പൂണ്‍
  • ഗരം മസാല – കാല്‍ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചോറ് കൈ കൊണ്ട് നന്നായി ഉടയ്ക്കുക. ഇതിലേക്ക് ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് ചൂടായ എണ്ണയില്‍ വറുത്ത് കോരുക. രുചിയുള്ള റവ റൈസ് പക്കോഡ റെഡി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top