Automotive

പാസഞ്ചര്‍ വാഹന വില്‍പ്പന ; ജൂണ്‍ മാസത്തില്‍ 38% വര്‍ധനവ്

വാഹന നിര്‍മാതാക്കള്‍ക്ക് ജൂണ്‍ മാസം നല്ല കാലമായിരുന്നു. ജൂണ്‍ മാസം മാത്രം പാസഞ്ചര്‍ വാഹന വില്‍പ്പന 38% വര്‍ധിച്ചു. 2,73,759 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ജൂണ്‍ മാസത്തെ വില്‍പ്പന 1,99,036 വാഹനങ്ങള്‍ മാത്രമായിരുന്നു.

കാര്‍ വില്‍പ്പനയുടെ മാത്രം കണക്ക് നോക്കിയാല്‍ 2018 ജൂണ്‍ മാസം 34.21% വര്‍ധനവോടെ 1,83,885 എണ്ണം വിറ്റഴിച്ചു. മുന്‍ വര്‍ഷമിത് 1,37,012 എണ്ണമായിരുന്നു.

മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 24.32% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 11,99,332 എണ്ണം. മുന്‍ വര്‍ഷമിത് 9,64729 എണ്ണം മാത്രമായിരുന്നു.

ഇരുചക്ര വാഹനത്തിന്റെ മൊത്തം വില്‍പ്പനയിലും വര്‍ധനവുണ്ട്. 22.28% ശതമാനം വര്‍ധനവോടെ 18,67,884 ഇരുചക്ര വാഹനങ്ങളാണ് വിപണിയില്‍ വിറ്റുപോയത്. മുന്‍ വര്‍ഷമിത് 15,27,509 യൂണിറ്റായിരുന്നു വിറ്റത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് ആണ് ജൂണ്‍ മാസത്തെ പുതിയ കണക്കുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

മികച്ച മണ്‍സൂണ്‍ മൂലം കാര്‍ഷിക ഉത്പാനം വര്‍ധിച്ചതും ജീവിത നിലവാരം ഉയര്‍ന്നതുമാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കാനുള്ള പ്രധാന കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top