Kerala

വില്ലേജ് ഓഫീസില്‍ ഇനി ചെരുപ്പൂരേണ്ടതില്ലെന്ന് റവന്യൂവകുപ്പിന്റെ ഉത്തരവ്

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ കയറാന്‍ ഇനി ചെരുപ്പൂരേണ്ടതില്ലെന്ന് റവന്യൂവകുപ്പിന്റെ ഉത്തരവ്. പല വില്ലേജ് ഓഫിസുകളിലും പാദരക്ഷകള്‍ പുറത്തുവയ്ക്കണമെന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റവന്യൂവകുപ്പ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ചെരുപ്പുധരിച്ചു വില്ലേജ് ഓഫീസില്‍ പ്രവേശിക്കുന്നത് വിലക്കരുതെന്ന് രണ്ടുമാസം മുന്‍പാണ് റവന്യുവകുപ്പ് ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥര്‍ മാത്രം ചെരിപ്പിട്ട് ഓഫിസില്‍ കയറുന്നതും ചെരുപ്പുമോഷണവും പരാതിയായി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി. പൊതുജനങ്ങള്‍ പാദരക്ഷകള്‍ ഊരിവച്ച് വില്ലേജ് ഓഫിസുകളില്‍ പ്രവേശിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഇതു മേലാള കീഴാള മനസ്ഥിതി ഉളവാക്കുന്നു. അതുകൊണ്ടു വില്ലേജ് ഓഫീസുകളില്‍ പാദരക്ഷകള്‍ ധരിച്ച് പ്രവേശിക്കുന്നതിനു പൊതുജനങ്ങളോട് തടസം പറയാന്‍ പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതിന്റെ ആവശ്യമില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരെ ബോധ്യപ്പെടുത്തേണ്ടതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top