എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രിക് ബഗ്ഗി വാഹനങ്ങളുടെ സര്‍വ്വീസ് ആരംഭിച്ചു. നടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പ്രായമായവര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമെല്ലാം ബഗ്ഗി സേവനം പ്രയോജനപ്പെടുത്താം. യാത്രക്കാരെ കംപാര്‍ട്ടുമെന്റിനു സമീപം എത്തിക്കുകയും ട്രെയിനില്‍ വന്നിറങ്ങുന്നവരെ പുറത്തെത്തിക്കുകയും ചെയ്യും.
ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ബഗ്ഗി സര്‍വ്വീസിന് 30 രൂപയാണ് നിരക്ക്. 24 മണിക്കൂറും സേവനം ഉറപ്പുവരുത്തും. ഡ്രൈവറെ കൂടാതെ മൂന്ന് പേര്‍ക്ക് കൂടി ഇരിക്കാം. ഹാന്‍ഡ് ബാഗ് ഒഴികെ മറ്റ് ലഗേജുകള്‍ ബഗ്ഗിയില്‍ കയറ്റില്ല. യാത്രക്കാര്‍ക്ക് ബഗ്ഗി യാത്രാസൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ബുക്കിങ് നമ്പര്‍ ഐആര്‍ടിസി വെബ്സൈറ്റില്‍ ലഭ്യമാണ്.