Kerala

വരാപ്പുഴയെച്ചൊല്ലി ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസില്‍ അന്വേഷണം സ്തംഭിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും സഭ തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കേസിലെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്ന് ഉന്നയിച്ചാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ് രംഗത്ത് വന്നതോടെ സഭയില്‍ ബഹളമായി. സോളാര്‍ക്കേസും ബാര്‍കോഴക്കേസും മുന്‍പ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നതിനാല്‍ അത്തരമൊരു കീഴ്‌വഴക്കത്തിന് പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

സ്പീക്കറുടെ ഡയസിനു മുകളില് കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചത്. സഭ സ്തംഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും സ്പീക്കര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. പിന്നീട് അല്‍പ സമയത്തിന് ശേഷമാണ് സഭ വീണ്ടും ചേര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top