Environment

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം. പ്രകൃതി സംരക്ഷണത്തിനായുള്ള അവബോധമുണ്ടാക്കി മനുഷ്യനെ പ്രകൃതിയിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തിനായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നമുക്ക് എന്തുചെയ്യാമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഓരോ പരിസ്ഥിതി ദിനവും. ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും അതിലൂടെ നമുക്ക് തിരിച്ച് പിടിയ്ക്കാം.

ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഇന്ത്യയാണ്. വിപുലമായ ആഘോഷപരിപാടികളാണ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top