Football

ഇരട്ടഗോളും വിജയവുമായി 100ാം മത്സരം ആഘോഷിച്ച് ഛേത്രി

മുംബൈ: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രാജ്യാന്തര കരിയറിലെ 100-ാം മത്സരത്തിനിറങ്ങിയ നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ഇന്ത്യ മിന്നും ജയം സ്വന്തമാക്കിയത്. മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കു മുന്നില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കെനിയയെ ഇന്ത്യ തകര്‍ത്തത്.

ആദ്യപകുതിയില്‍ മൈതാനം നിറഞ്ഞ് കളിച്ചത്. മഴയായിരുന്നു. ശക്തമായ കാറ്റിലും മഴയിലും കളിക്കാര്‍ക്ക് പരസ്പരം കാണാനോ പന്ത് കൃത്യമായി പാസ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ഗോള്‍രഹിതവും വിരസവുമായിരുന്നു കളിയുടെ ആദ്യപകുതി. എന്നാല്‍ രണ്ടാം മഴ മാറിനിന്നതോടെ ടീം ഇന്ത്യ കൂടുതല്‍ അക്രമണോത്സുകത പ്രകടിപ്പിച്ചു.

68-ാം മിനുറ്റില്‍ ഛേത്രിയെ ബോക്‌സിനകത്ത് ഫൗള്‍ ചെയ്തതിന്റെ ഭാഗമായി ലഭിച്ച പെനാല്‍റ്റി കിക്ക് ക്യാപ്റ്റന്‍ പാഴാക്കിയില്ല. ഗോള്‍കീപ്പര്‍ പതിയെ പന്തില്‍ സ്പര്‍ശിച്ചെങ്കിലും പന്ത് വല ചുംബിച്ചു മടങ്ങുക തന്നെ ചെയ്തു. പിന്നാലെ 71-ാം മിനുറ്റില്‍ ജെജെ ലാല്‍പെഖുല ഒരു വട്ടം കൂടി വല കുലുക്കിയതോടെ ഇന്ത്യ ലീഡ് രണ്ടാക്കിയുയര്‍ത്തി. ഇഞ്ചുറിസമയത്ത്(90+1) മത്സരത്തില്‍ തന്റെ രണ്ടാം ഗോള്‍ നേടി ഛേത്രി ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top