മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിഫ്തീരിയാ ബാധയുടെ ലക്ഷണങ്ങളുള്ള ചിലര്‍ താലൂക്ക് ആശുപത്രികളില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. നിപ്പാ വൈറസ് ബാധയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ മരിക്കുന്നത്.
മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു
By
May 22, 2018 4:13 pm