Latest News

തമിഴ്നാട്ടില്‍ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെപ്പ്: അഞ്ച് മരണം

 

തൂത്തുക്കുടി: തമിഴ്നാട്ടില്‍ ബഹുജന സമരത്തിന് നേരെ നടന്ന പോലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിലാണ് അഞ്ച് സമരക്കാര്‍ കൊല്ലപ്പെട്ടത്. അതേസമയം ഒരാളുടെ മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെടിയേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്.

നിരോധനാജ്ഞ ലംഘിച്ചാണ് പ്രദേശത്ത് സമരക്കാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പോലീസിന് നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്.

സംഘര്‍ഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതോടെ 2000 ലേറെ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top