Kerala

സംസ്ഥാന പൊലീസ് നാഥനില്ലാ കളരി; വരാപ്പുഴ കേസ് സിബിഐക്ക് വിടണം- ചെന്നിത്തല

കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും വരാപ്പുഴ കസ്റ്റഡി മരണം മൂന്ന് ആര്‍.പി.എഫ് അംഗങ്ങളില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് കോടതി തന്നെ പറഞ്ഞു. അന്വേഷണം എത്രയും വേഗം സിബിഐക്ക് വിടണമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. പോലീസ് എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആളില്ലാതായി. സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു. പോലീസിനെ മുഖ്യമന്ത്രിയും സിപിഎമ്മും രാഷ്ട്രീയവത്കരിക്കുകയാണെന്നും പോലീസ് സ്റ്റേഷനില്‍ പോയാല്‍ ജീവനോട് തിരിച്ച് വരുമെന്നത് സംശമാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പോലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മെയ് എട്ടാം തീയതി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും, സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ചും പിക്കറ്റിങ്ങും നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top