Business

കൊച്ചിയുടെ മുഖഛായ മാറ്റാന്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍

എറണാകുളം ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രൗഡഗംഭീരമായ വേദിയെ സാക്ഷിയാക്കിയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സ്വാഗത പ്രസംഗത്തോടെയായിരുന്നു തുടക്കം . തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

നാടിന്റെ ഭാവി മുന്നില്‍ കണ്ടുള്ള സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് പാര വയ്ക്കുന്നതാണ് കേരളത്തിലെ പ്രധാന പ്രശ്‌നമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യു എ ഇ മന്ത്രി ഷേഖ് നഹയാന്‍ മബാറക് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലിഫ തുടങ്ങി വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളും നയതന്ത്രപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കാനെത്തി. മ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം ചടങ്ങിന് താരതിളക്കം നല്‍കി. വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, മതനേതാക്കളും ചടങ്ങില്‍ പങ്കാളികളാകാനെത്തി.

1800 കോടി രൂപ മുതല്‍ മുടക്കിലാണ് ബോള്‍ഗാട്ടിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മിച്ചിരിക്കുന്നത്. 5000 പേരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ഹാളാണ് സെന്ററിന്റെ പ്രധാന സവിശേഷത. കൂടാതെ 42 സ്യുട് റുമുകള്‍ ഉള്‍പ്പടെ 265 മുറികളും ചേരുന്നത് ആണ് കണ്‍വെന്‍ഷന്‍ സെന്റര്‍. കണ്‍വെന്‍ഷന്‍ സെന്റര്‍നു ഒപ്പം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും പ്രവര്‍ത്തനം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top