കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കാത്തുകാത്തിരുന്ന മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക്ക ഒടുവില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്ന് ഉറപ്പായി. നിലവില്‍ സൂപ്പര്‍ കപ്പിനായി ഭുവനേശ്വറിലാണ് അനസുള്ളത്. സൂപ്പര്‍ കപ്പിന് ശേഷമാകും താരം ബ്ലാസ്റ്റേഴ്സില്‍ ചേരുക.
അനസ് കൂടി എത്തുന്നതോടെ സന്ദേശ് ജിങ്കനും ലാല്റുത്താരയുമടങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ ശക്തി കൂടും. അുത്ത സീസണിലേക്ക് കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. മുംബൈ സിറ്റിയുടെ താരമായ എം.പി സക്കീറുമായും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ അബ്ദുള്‍ ഹക്കുമായും ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിട്ടുണ്ട്.