Home app

സിബിഎസ്ഇ: പുതുക്കിയ പരീക്ഷാ തീയ്യതി ഉടന്‍; ആശങ്കയോടെ രക്ഷിതാക്കള്‍

ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതുടര്‍ന്ന് സി.ബി.എസ്.ഇ റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയ്യതി അറിയിക്കുമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞത്. മറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

അതേസമയം പരീക്ഷ കഴിഞ്ഞ ആശ്വാസത്തിലിരുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്തും വിദേശത്തു നിന്ന് ജന്മനാട്ടിലും എത്തിയവര്‍ക്കാണ് പുനപരീക്ഷ തലവേദനയായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top