Ernakulam

പ്ലേ ഓഫിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം മാത്രം പോരാ; ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സ് ത്രിശങ്കുവില്‍ തന്നെയാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മുകളില്‍ അനിശ്ചിതത്വം തുടരുന്നു. ബ്ലാസ്റ്റേഴ്‌സിന് ആദ്യനാലിലെത്തണമെങ്കില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെ വിജയം മാത്രം പോരാ, ജംഷഡ്പൂരിന്റെയും ഗോവയുടെയും ജയപരാജയങ്ങള്‍ക്ക് കൂടി കാത്തിരിക്കണം.

ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. 23ന് ചെന്നൈയിന്‍ എഫ്‌സിയെയും മാര്‍ച്ച് ഒന്നിന് ബംഗളുരു എഫ്‌സിയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും. രണ്ടും കരുത്തരായ ടീമുകള്‍. ഇനി ഈ ടീമുകളോട് ജയിച്ചാല്‍ത്തന്നെ ജംഷഡ്പൂര്‍, ഗോവ തുടങ്ങിയ ടീമുകള്‍ പരാജയപ്പെടുക കൂടി വേണം ബ്ലാസ്റ്റേഴ്‌സിന് സെമിയിലെത്താന്‍.

16 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി ജംഷഡ്പൂര്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ബാക്കിയുള്ള രണ്ട് കളികളില്‍ ഒന്നില്‍ പരാജയപ്പെട്ടാല്‍ പോയിന്റ് 29ല്‍ ഒതുങ്ങും. ഗോവയ്ക്ക് നിലവില്‍ 20 പോയിന്റാണുള്ളത്. നാല് കളികള്‍ അവശേഷിക്കുന്നു. ഒരു മത്സരം പരാജയപ്പെട്ടാല്‍ ഗോവയ്ക്കും 29 പോയിന്റ് മാത്രമേ നേടാനാവൂ. അതേസമയം 24 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സിന് അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി വിജയിച്ചാല്‍ 30 പോയിന്റുമായി സെമിയിലെത്താനാകും.

പരാജയമെന്നത് ഒരു സമനിലയായാല്‍ പോലും ബ്ലാസ്‌റ്റേഴ്‌സിനെ അത് ദോഷകരമായി ബാധിക്കും. കണക്കുകൂട്ടല്‍ തെറ്റാതിരിക്കുന്നതിനൊപ്പം വമ്പന്മാരെ തകര്‍ക്കുകയെന്ന വലിയ കടമ്പയും ബ്ലാസ്റ്റേഴ്‌സ് മറികടക്കണം. ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാല്‍ കണക്കിലെ കളികളില്‍ മാറ്റമുണ്ടാകരുതേ എന്നത് മാത്രമാണ് ആരാധകരുടെ പ്രാര്‍ത്ഥന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top