Home app

സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നോട്ടുനിരോധനം ; മുഖ്യമന്ത്രി

കണ്ണൂര്‍: സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നോട്ട് നിരോധനത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ സ്വന്തമായ മേഖലയാണ് സഹകരണ രംഗം. ഇടപാടുകാരെ ചൂഷണം ചെയ്യുകയെന്ന സമീപനം സഹകരണ ബാങ്കുകള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ നിത്യേന ഇടപാട് നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ കേവലം ഒരു വ്യക്തിയുടെ സ്ഥാനത്തേക്ക് പരിമിതപ്പെടുത്തുന്ന നിലയാണ് നോട്ടുനിരോധനത്തോടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ്യത തകര്‍ത്ത് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം തകര്‍ക്കുവാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top