Cricket

ദക്ഷിണാഫ്രിക്ക ഇന്ന് കളിക്കാനിറങ്ങുന്നത് പിങ്ക് ജേഴ്‌സിയണിഞ്ഞ്

ഇന്ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ഏകദിന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക പിങ്ക് നിറത്തിലുള്ള ജേഴ്സി അണിയും. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണമാണ് പിങ്ക് ജേഴ്സി ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഈ മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം അര്‍ബുദബാധിതരായ രോഗികള്‍ക്ക് നല്‍കും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെ പിങ്ക് ജേഴ്സി ഏകദിനമാണിത്. പിങ്ക് ജേഴ്സിയില്‍ മുന്‍പ് കളിച്ച ആറ് മത്സരങ്ങളും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

അതേസമയം ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് അത് ചരിത്രനേട്ടമായിരിക്കും. ജയിച്ചാല്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ജോഹാനസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സില്‍ വൈകീട്ടാണ് മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top