Home app

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയദശമിദിനത്തില്‍ മോഹന്‍ഭാഗവത് അതിനു തുടക്കമിട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു ബി.ജെ.പി.യുടെ ജനരക്ഷായാത്ര. കേരളം ഭരിക്കുന്നത് തെമ്മാടികള്‍ ആണെന്ന് പറഞ്ഞതിലൂടെ ഗോവ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സംസ്‌കാരമാണ് വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ അങ്ങേയറ്റം ഇടിച്ചുതാഴ്ത്താന്‍ ജാഥയില്‍ പങ്കെടുത്ത കേന്ദ്രനേതാക്കള്‍ ശ്രമിച്ചെന്നും പിണറായി പറഞ്ഞു.

‘ആക്രമിച്ചോളൂ, ഞങ്ങള്‍ ഒപ്പമുണ്ട്’ എന്ന ആഹ്വാനമാണ് ജാഥയിലുടനീളം നേതാക്കള്‍ നല്കിയത്. അത്തരം പ്രകോപനങ്ങളില്‍ സംയമനം പാലിച്ചത് ഭീരുക്കളായിട്ടല്ല. അതിശക്തരായ ജനവിഭാഗത്തിന്റെ ക്ഷമയാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ നാക്കിന് തടയിടാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ നാക്കുതന്നെയാണ് നിങ്ങള്‍ക്ക് വിന. കേരളം നിങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

പൂര്‍ണമായും വര്‍ഗീയ സംഘര്‍ഷമുള്ള രാജ്യമാക്കാനാണ് ആര്‍.എസ്.എസും സംഘപരിവാറും ശ്രമിക്കുന്നത്. മതനിരപേക്ഷതയോട് അവര്‍ക്ക് പുച്ഛമാണ്. ഷാജഹാന്‍ എന്ന പേരുകാരന്‍ ഉണ്ടാക്കിയ സ്മാരകത്തോട് അവര്‍ക്ക് യോജിക്കാനാവുന്നില്ലെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണിയുടെ തെക്കന്‍ മേഖല യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top