Badminton

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ : കെ.ശ്രീകാന്ത് സെമിഫൈനലില്‍ കടന്നു

ലോക ചാമ്പ്യനെ തോല്‍പ്പിച്ച് ഇന്ത്യയുടെ കെ.ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. ആതിഥേയ താരവും നിലവിലെ ലോക ചാമ്പ്യനുമായ വിക്ടര്‍ അസെല്‍സനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് മറികടന്നത്. സ്‌കോര്‍: 14-21, 22-20, 21-7. കരിയറില്‍ അസെല്‍സനെതിരെ ശ്രീകാന്ത് നേടുന്ന മൂന്നാമത്തെ വിജയമാണിത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന ഇന്ത്യ ഓപ്പണിലും സ്വിസ് ഓപ്പണിലുമാണ് ശ്രീകാന്തിന്റെ വിജയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top