Home app

ജനശതാബ്ദി എക്‌സ്പ്രസിന് തിരുവല്ലയില്‍ അനുവദിച്ച സ്റ്റോപ്പ് തുടരും

ജനശതാബ്ദി എക്‌സ്പ്രസിന് താല്‍ക്കാലികാടിസ്ഥാനത്തില്‍ തിരുവല്ലയില്‍ അനുവദിച്ച സ്റ്റോപ്പ് ഇനിയൊരറിയിപ്പുണ്ടാകും വരെ തുടരുമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് കൊച്ചുവേളിയില്‍നിന്നു മുംബൈയിലേക്ക് പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഈ മാസം 18, 25 തീയതികളിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 12നു കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാത്രി 10.15നു മുംബൈയില്‍ എത്തിച്ചേരും.

കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗലാപുരം എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top