Cricket

തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ ഏഴിനാണ് മത്സരം. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20യും അടങ്ങുന്നതാണ് പരമ്പര. പരമ്പരയിലെ അവസാന ട്വന്റി-20യിലാണ് കേരളം വേദിയാകുക.

ഒക്ടോബര്‍ 22, 25, 29 തീയ്യതികളില്‍ മുംബൈ, പൂണെ, ലഖ്നൗ എന്നിവിടങ്ങിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. നവംബര്‍ ഒന്ന്, നാല്, ഏഴ് തീയ്യതികളിലായാണ് ഡല്‍ഹി, രാജ് കോട്ട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ട്വന്റി-20 മത്സരങ്ങള്‍ നടക്കുക.

അതെസമയം ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ തീയ്യതിയും ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യുമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുന്നത്.

12, 21, 24, 28, ഒക്ടോബര്‍ ഒന്ന് ഏന്നീ തീയ്യതികളില്‍ ചെന്നൈ കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബംഗളൂരു, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഏകദിന മത്സരങ്ങള്‍ നടക്കുമ്പോള്‍ റാഞ്ചി ഗുഹവാത്തി, ഹൈദരാബാദ്, എന്നീ സ്ഥലങ്ങളിലായി ഒക്ടോബര്‍ 7,10,13 തീയതികളിലാണ് ട്വന്റി-20 മത്സരങ്ങള്‍ നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top