സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ശ്രീവല്‍സം ഗ്രൂപ്പിന്റെ മാനേജര്‍ രാധാമണിയെ കാണാനില്ല. ഭര്‍ത്താവ് കൃഷ്ണനെ കഴിഞ്ഞ ദിവസം രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇവരെ കാണാതായത്. കൃഷ്ണനും രാധാമണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി ബന്ധുക്കള്‍ പറയുന്നു.
ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത സ്വത്തിടപാടുമായി ബന്ധപ്പെട്ട് രാധാമണിയുടെയും കൃഷ്ണന്റെയും ഹരിപ്പാട്ടെ വീട്ടില്‍ കഴിഞ്ഞ ജൂലായില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ശ്രീവല്‍സം ഗ്രൂപ്പിന്റെ എല്ലാ ഇടപാടുകളും അറിയാവുന്ന ആളാണ് കൃഷ്ണന് എന്ന് പറയപ്പെടുന്നു. കൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ഹരിപ്പാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.