Health

അള്‍സര്‍ എങ്ങനെ നേരത്തെ തിരിച്ചറിയാം

നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് അള്‍സര്‍. ദഹനസംബന്ധമായ പ്രശ്‌നങ്ങളും മറ്റും കൊണ്ട് പല വിധത്തിലാണ് ഇത് നമ്മളെ ബാധിക്കുക. എന്നാല്‍ അള്‍സറിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ചില ലക്ഷണങ്ങളാണ് അള്‍സറിനെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നത്.

അള്‍സര്‍ എങ്ങനെ തിരിച്ചറിയാം

1. വയറിനുള്ളില്‍ അതിശക്തമായ വേദന. ശരിക്കും അള്‍സറിന്റെ വേദനയാണോ എന്ന് മനസ്സിലാക്കാന്‍ പൊക്കിളിന്റെ ഭാഗത്ത് നിന്നും നാല് ഇഞ്ച് നിങ്ങളുടെ വിരല്‍ മുകളിലേക്ക് നീക്കി നോക്കുക. ഇവിടെ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അള്‍സറിന്റെ വേദനയായിരിക്കണം.

2. ഭക്ഷണം കഴിക്കാതെ തന്നെ വയറു നിറഞ്ഞ അവസ്ഥ.

3. എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ വയറു വേദന.

4. എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് ദഹിക്കാത്ത അവസ്ഥ.

5. ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തന്നെ ഏമ്പക്കവും എക്കിളും.

6. ഭക്ഷണം കഴിച്ചാല്‍ മനം പിരട്ടുന്ന അവസ്ഥ. പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലുള്ള മനം പിരട്ടലും മറ്റും.

7. അമിത ക്ഷീണം.

8. വയറിന് കനം തോന്നുന്ന അവസ്ഥ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top