Home app

മാധ്യമ പ്രവര്‍ത്തകര്‍ മാധ്യമ ധര്‍മം പാലിക്കണം ; ഇ.പി.ജയരാജന്‍

മാധ്യമ പ്രവര്‍ത്തകര്‍ മാധ്യമധര്‍മം പാലിക്കണമെന്ന് ഇ.പി ജയരാജന്‍. രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രിയും കക്ഷി നേതാക്കളും വരുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ ഹാളില്‍ അതിക്രമിച്ച് കയറിയിരിക്കുകയായിരുന്നുവെന്നും ഇ.പി പറഞ്ഞു. രണ്ട് കക്ഷികള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ഒരു പൊതു ചര്‍ച്ചയല്ല. പ്രസ്തുത സംഭാഷണത്തെയും ചര്‍ച്ചയെയും അലോസരപ്പെടുത്തുകയും അതിന്റെ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്താനുമേ ഇത് ഇടയാക്കൂ . ഈ നടപടി തികച്ചും അപലപനീയമാണ്. ഒരു നിയന്ത്രണവും തങ്ങള്‍ക്ക് ബാധകമല്ലെന്നും എന്തും പറയാമെന്നും എന്തും ചെയ്യാമെന്നുമുള്ള നിലയില്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമ ധര്‍മത്തിന് നിരക്കുന്നതല്ല. ഇത്തരം നടപടി മാധ്യമ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്നും ഇപി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

മാധ്യമ പ്രവര്‍ത്തകര്‍ മാധ്യമ ധര്‍മം പാലിക്കണം. …
കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഒരു സമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം യോഗം ചേരാന്‍ തീരുമാനിച്ചു.
അവര്‍ തമ്മില്‍ സംസാരിക്കുന്നതിനും നിശ്ചയിച്ചു.
മുഖ്യമന്ത്രിയും കക്ഷി നേതാക്കളും വരുന്നതിന് മുമ്പ് യോഗം ചേരാനിരുന്ന ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയിരുന്നു. രണ്ട് കക്ഷികള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ഒരു പൊതു ചര്‍ച്ചയല്ല. പ്രസ്തുത സംഭാഷണത്തെയും ചര്‍ച്ചയെയും അലോസരപ്പെടുത്തുകയും അതിന്റെ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്താനുമേ ഇത് ഇടയാക്കൂ . ഈ നടപടി തികച്ചും അപലപനീയം തന്നെയാണ്.
ഒരു നിയന്ത്രണവും തങ്ങള്‍ക്ക് ബാധകമല്ലെന്നും എന്തും പറയാമെന്നും എന്തും ചെയ്യാമെന്നുമുള്ള നിലയില്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമ ധര്‍മത്തിന് നിരക്കുന്നതല്ല.
ഇരു കക്ഷികള്‍ തമ്മിലുള്ള സംഭാഷണത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ഇരുത്താത്തതില്‍ ഒരു തരത്തിലുള്ള മാധ്യമ നിന്ദയും പെരുമാറ്റ ചട്ട ലംഘനവുമില്ല എന്നത് ജനങ്ങളാകെ മനസിലാക്കിയിട്ടുള്ളതാണ്. അതിന്റെ പേരില്‍ വീണ്ടും വീണ്ടും ചര്‍ച്ച സംഘടിപ്പിക്കുന്നത് സദുദ്ദേശപരമല്ല
ഇത് തിരുത്താന്‍ ഇനിയെങ്കിലും അത്തരം മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top