Home app

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സിപിഐഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച

സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സിപിഐഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന സിപിഐഎം-ബിജെപി നേതൃ ചര്‍ച്ചയുടെ തീരുമാനപ്രകാരമാണ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ചര്‍ച്ച വിളിച്ചിട്ടുള്ളത്. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ രാവിലെ 9.30 നാണ് യോഗം ആരംഭിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിപിഐഎം, ബിജെപി ജില്ലാ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും.

നേരത്തെ തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ സിപിഐഎം-ബിജെപി നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍കൈയെടുക്കാനും ജാഗ്രത പുലര്‍ത്താനും ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും ധാരണയായിരുന്നു. തിരുവനന്തപുരത്ത് ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ക്കും, ഓഫീസുകള്‍ക്കും നേരെ കഴിഞ്ഞ ആഴ്ച ആക്രമണം നടന്നിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഫലമായി തിരുവനന്തപുരത്ത് രാജേഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി ഇരുപാര്‍ട്ടി നേതാക്കളുടെയും സമാധാന ചര്‍ച്ച വിളിച്ചത്.

സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, നാളെ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. രാഷ്ട്രീപാര്‍ട്ടികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സര്‍വകക്ഷിയോഗം വിളിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top