കട്ടപ്പന: വാഴവര ഏഴാം മൈലിനു സമീപത്ത് സ്വകാര്യ ബസ് അപകടത്തിൽപെട്ടു. എറണാകുളത്തിനു പോകുവായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ബസ് ഓടയിലേക്ക് തെന്നി നീങ്ങി തിട്ടയിൽ ഇടിക്കുകയായിരുന്നു.
ബസിന്റെ ഡോർ സൈഡ് തിട്ടയിൽ ഇടിച്ചതിനാൽ യാത്രക്കാരെ ഏറെ ശ്രമകരമായിട്ടാണ് പുറത്തെത്തിച്ചത്. കനത്ത മഴയിൽ റോഡ് തെന്നി കിടന്നതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് ചെറിയ പരിക്ക് പറ്റി.