ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി പി ചിദംബരം നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുക.
സുപ്രീം കോടതിയിലെ കേസ് ചൂണ്ടിക്കാട്ടി ഇന്നുവരെയാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സിബിഐ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.