വയനാട്: കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ ദുരിതബാധിതര്‍ക്ക് സ്വന്തം തുണിക്കടയില്‍ നിന്നും മുഴുവന്‍ വസ്ത്രങ്ങള്‍ നല്കിയ നൗഷാദും ബിസിനസ്സ് കേരള സുഹൃത്തുക്കളും വയനാട്ടിലെത്തി. നിരവില്‍പ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കുഞ്ഞോത്ത് പ്രവര്‍ത്തിക്കുന്ന നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങളും, കുഞ്ഞോത്തുള്ള വിവിധ കോളനികളില്‍ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും നല്കി. ബിസിനസ്സ് കേരളയുടെ മെമ്പറായ സ്മാര്‍ട്ട് ട്രാവല്‍സ് എംഡി ആഫി അഹമ്മദും മറ്റുള്ളവര്‍ക്കൊപ്പം വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യാന്‍ സഹായിച്ചു.
പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ നൗഷാദും ബിസിനസ്സ് കേരള സുഹൃത്തുക്കളും വയനാട്ടില്‍
By
August 31, 2019 5:42 pm