മുംബൈ: തെരുവോര ഗായികയില്‍ നിന്ന് സിനിമാ പിന്നണി ഗായികയിലേക്ക് ശബ്ദമാധുര്യം കൊണ്ട് എത്തിയ റനുവിന് ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് വിലമതിക്കാനാവാത്ത സമ്മാനം. സല്മാന് ഖാന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്നാണ് വിവരം.
കൂടാതെ സല്‍മാന്റെ പുതിയ ചിത്രമായ ദബാങ്ങ് 3 ക്കു വേണ്ടി റനുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടനും സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രഷാമിയയുടെ ‘ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ചിത്രത്തില്‍ ‘തേരി മേരി കഹാനി’ എന്ന ഗാനമാണ് റനു
പാടിയിരിക്കുന്നത്.
‘ഹാപ്പി ഹാര്ഡിയി ആന്റ് ഹീറിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ റനു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയിലൊതുങ്ങും’, എന്നാണ് റനു പാടുന്നതിന്റെ വീഡിയോ പങ്കു വച്ച് ഹിമേഷ് കുറിച്ചത്. നിരവധിപേരാണ് ഹിമേഷിനെയും റനുവിനെയും അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.