Latest News

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കില്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ വിഭജിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇതാദ്യമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  ഇന്ന് ലഡാക്കില്‍. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുമായും നാട്ടുകാരുമായും പ്രതിരോധമന്ത്രി ആശയവിനിമയം നടത്തും. ലേയിലെത്തുന്ന അദ്ദേഹം ചൈനീസ് പാക് അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ചും സൈനിക കമാന്‍ഡറുമായും സംസാരിക്കും. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ലഡാക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഇതിന് മുന്‍പ് ജൂണിലാണ് പ്രതിരോധമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top