ന്യൂഡൽഹി: പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കാശ്മീർ അതിർത്തി സന്ദർശിക്കും. പ്രതിരോധമന്ത്രി സേന മേധാവികളെ കണ്ട് അതിർത്തിയിലെ സ്ഥിതി വിലയിരുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ളസഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മലാ സീതാരാമനൊപ്പം ഉണ്ടാകും. അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.
ജമ്മു കശ്മീര്‍, രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് ജാഗ്രതാനിര്‍ദേശം നല്കി.
രാവിലെ ആഭ്യരന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ച് ചേര്‍ത്ത ഉന്നതതല സുരക്ഷാ യോഗത്തിലും അവര്‍ പങ്കെടുത്തിരുന്നു. ഈ യോഗങ്ങള്‍ക്ക് ശേഷമാണ് നിര്‍മലാ സീതാരാമന് കശ്മീരിലേക്ക് പോകാന്‍ തീരുമാനിച്ചത്.