Entertainment

ചിത്രശലഭത്തിന്റെ രൂപത്തിലുള്ള വസ്ത്രമണിഞ്ഞ് താര സുതാരിയ; പരിഹസിച്ചും അഭിനന്ദിച്ചും ഫാഷന്‍ലോകം

ചിത്രശലഭത്തിന്റെ രൂപത്തിലുള്ള നിയോണ്‍ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടി താര സുതാരിയ. ഡിസൈനര്‍ മന്ദിര വിക്കര്‍ ഒരുക്കിയ സ്ട്രാപ്ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് നടി ധരിച്ചത്. കാഴ്ചയില്‍ ചിത്രശലഭത്തിന്റെ ആകൃതിയാണ് ഈ വസ്ത്രത്തിന്. ടോപ്പിന്റെ അതേ നിറത്തിലുള്ള പാന്റിലും ഡിസൈനിങ്ങിന്റെ ഭംഗി. പോയിന്റഡ് ഹീല്‍സ് ഉള്ള വെള്ള ചെരുപ്പാണ് താരം ധരിച്ചത്. സ്‌മോക്കി മേക്കപ് ആയിരുന്നു മറ്റൊരു പ്രത്യേകത. നടിയെ ഈ പ്രത്യേകവേഷത്തില്‍ കണ്ട് നിരവധിപേര്‍ പരിഹസിച്ചും അഭിനന്ദിച്ചും രംഗത്തുവന്നിരിക്കുകയാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top